E content

 സ്തംഭങ്ങൾ


Learning outcomes 

1. സ്തംഭങ്ങളെ തിരിച്ചറിയുന്നു.

2. സ്തംഭങ്ങളുടെ ശീർഷം,വക്കുകൾ,വശങ്ങൾ എന്നിവ തിരിച്ചറിയുന്നു.

3. സ്തംഭത്തിന്റെ പാദവക്കുകളുടെ എണ്ണവും പാർശ്വമുഖങ്ങളുടെ എണ്ണവും തമ്മിലുള്ള ബന്ധം മനസ്സിലാക്കുന്നു


Notes

• മൂന്നോ അതിലധികമോ വശങ്ങളുള്ള അടഞ്ഞ രൂപത്തെയാണ് ബഹുഭുജം എന്ന് പറയുന്നത്.

 ഉദാ:

      ത്രികോണം 

      ചതുരം 

      പഞ്ചഭുജം 

      ഷഡ്ബുജം

• രണ്ട് അഗ്രമുഖങ്ങൾ സർവ്വസമങ്ങളായ ബഹുഭുജങ്ങളും ഒരേ ഉയരത്തിൽ നിൽക്കുന്ന ചതുരങ്ങൾ പാർശ്വമുഖങ്ങളുമായ രൂപങ്ങളെ സ്തംഭങ്ങൾ എന്ന് പറയുന്നു.


•ഒരു സ്തംഭത്തിന്റെ സർവ്വസമങ്ങളായ രണ്ട് അഗ്രമുഖങ്ങളെ പാദമുഖങ്ങൾ എന്ന് പറയുന്നു.



•ഒരു സ്തംഭത്തിന്റെ അഗ്ര മുഖങ്ങൾ ഒഴിച്ച് ചതുരാകൃതിയിലുള്ള മുഖങ്ങളാണ് പാർശ്വമുഖങ്ങൾ.






•സ്തംഭത്തിന്റെ പാർശ്വമുഖങ്ങളുടെ എണ്ണവും പാദവക്കുകളുടെ എണ്ണവും തുല്യമാണ്.


Video 

https://youtu.be/cdrE82s_Qds?si=o-u1bp8KWCV8XNSt



Questions

1.ഒരു സ്തംഭത്തിന്റെ പ്രത്യേകതകൾ എന്തൊക്കെയാണ്?

2. പാദമുഖങ്ങൾ ഷഡ്ബുജമായ സ്തംഭത്തിന്റെ പേര് എന്താണ്?

3. 15 പാർശ്വമുഖങ്ങൾ ഉള്ള ഒരു സ്തംഭത്തിന് എത്ര പാദവക്കുകളാണ് ഉണ്ടാവുക?

4. ഒരു സ്തംഭത്തിന്റെ ഏതു വശത്തെ അടിസ്ഥാനമാക്കിയാണ് അവയ്ക്ക് പേര് നൽകുന്നത്?






No comments:

Post a Comment

E content

                          സ്തംഭങ്ങൾ Learning outcomes  1. സ്തംഭങ്ങളെ തിരിച്ചറിയുന്നു. 2. സ്തംഭങ്ങളുടെ ശീർഷം,വക്കുകൾ,വശങ്ങൾ എന്നിവ തിരിച്ചറിയ...